ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകളിലും മാർച്ച്‌ സംഘടിപ്പിച്ചു

You are currently viewing ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകളിലും മാർച്ച്‌ സംഘടിപ്പിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

തിരുവനന്തപുരം പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. നിയമത്തിന് വഴങ്ങാതെ ഒളിച്ചോടിയ ക്രമിനല്‍ കേസ് പ്രതി ഒരു ജില്ലയുടെ നിയമവാഴ്ചയെ നിയന്ത്രിക്കുന്നത് അപമാനകരമാണെന്നും ഇത്തരത്തില്‍ പൊതുസമൂഹത്തെ അവഹേളിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജില്ലാ പ്രസിഡന്റ് ഹാഷിം ഹാജി ആലംകോട് അധ്യക്ഷത വഹിച്ചു.

കാസർകോട്ട് രാവിലെ 10 ന് വിദ്യാനഗര്‍ ഗവമെണ്ട് കോളേജ് പരിസത്തുനിന്നും മാര്‍ച്ച്‌ ആരംഭിച്ചു. കേരള മുസ്ലിം ജമാഅത് എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും അണി നിരന്നു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ് ചെയ്തു. സുന്നി സംഘടനകളുടെ ജില്ലാ നേതാക്കള്‍ പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ്, യു.എ.ഇ നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു.കേരള മുസ്ലിം ജമാ അത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും, എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം കുമ്പള നന്ദിയും പറഞ്ഞു.

കൊല്ലത്ത് ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, ഇടുക്കിയിൽ അബ്ദുൽ കരീം സഖാഫി, പത്തനംതിട്ടയിൽ നിസാമുദ്ദീൻ ഫാളിലി, കോട്ടയത്ത് ലബീബ് സഖാഫി, എറണാകുളത്ത് അബ്ദുൽ ജബ്ബാർ സഖാഫി, തൃശൂരിൽ എം എം ഇബ്രാഹീം, പാലക്കാട്ട് ഉമർ ഓങ്ങല്ലൂർ, മലപ്പുറത്ത് വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, കോഴിക്കോട്ട് എൻ.അലി അബ്ദുള്ള, വയനാട്ടിൽ ഷശറഫുദ്ദീൻ അഞ്ചാംപീടിക, കണ്ണൂരിൽ എം.കെ ഹാമിദ് മാസ്റ്റർ, എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടനയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ.സി.എഫ്) രാത്രി വിവിധ രാഷ്ട്രങ്ങളിലായി 65 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുന്നുണ്ട്. പ്രതിഷേധ പരിപാടികളെ സുന്നി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്തു.

0Shares