
സംസ്ഥാനത്തെ അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രമുഖന്‍ ബി.ജെ.പി.യിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിൻ്റെ പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ബി.ജെ.പി.യിലേക്ക് കൂടുമാറിക്കഴിഞ്ഞു. ബി.ജെ.പി. ഇനിയും ഭരിച്ചാല്‍ രാജ്യത്തിന് വിനാശമാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ ഉണ്ടാകണം.
പ്രാദേശിക കക്ഷികള്‍ ചേരുന്ന ബദല്‍ രാഷ്ട്രീയമാണ് വരാനിരിക്കുന്നത്. ആവശ്യമെങ്കില്‍ ബി.ജെ.പി.യിലേക്ക് പോകും എന്നുപറയുന്ന ഒരു കെ.പി.സി.സി. അധ്യക്ഷനാണ് ആ പാര്‍ട്ടിക്കുള്ളത്. ബി.ജെ.പി.യെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാകില്ലെന്നും അദേഹം പറഞ്ഞു.

രാജ്യത്ത് ബദല്‍ നയം നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് അദേഹം പറഞ്ഞു. .സംസ്ഥാനത്തിന് അര്‍ഹമായി കിട്ടേണ്ടത് മാത്രമാണ് നാം ആവശ്യപ്പെടുന്നത്. അത് നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കേന്ദ്രത്തിൻ്റെ ഈ നിലപാട് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. വരും നാളുകളില്‍ ഇതിനെതിരെ ശക്തമായ ജനരോഷം തെക്ക് മുതല്‍ വടക്ക് വരെ സംസ്ഥാനത്ത് ഉയര്‍ന്ന് വരുമെന്ന് അദേഹം പറഞ്ഞു.
