കൈക്കൂലി അന്വേഷണം നേരിടുന്ന പ്രൊഫസർ റിപ്പബ്ലിക് ദിന പരിപാടിയിൽ; സംഭവം പെരിയ കേന്ദ്ര സര്‍വകലാ ശാലയില്‍, വൈസ്. ചാൻസലർ ഇൻ ചാർജ് ഉൾപ്പടെ ഉള്ളവരുടെ സാന്നിധ്യത്തിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing കൈക്കൂലി അന്വേഷണം നേരിടുന്ന പ്രൊഫസർ റിപ്പബ്ലിക് ദിന പരിപാടിയിൽ; സംഭവം പെരിയ കേന്ദ്ര സര്‍വകലാ ശാലയില്‍, വൈസ്. ചാൻസലർ ഇൻ ചാർജ് ഉൾപ്പടെ ഉള്ളവരുടെ സാന്നിധ്യത്തിൽ

കാസർകോട്: കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിൽ ഉള്ള കാസർകോട്, പെരിയ കേന്ദ്ര സർവ്വകലാ ശാല പ്രൊഫ എ.കെ മോഹൻ സർവ്വകലാ ശാലയിലെ റിപ്പബ്ല്ളിക് ദിന പരിപാടിയിൽ. മാത്രമല്ല, അധ്യാപകർ ഒരുമിച്ചുള്ള ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്‌തു.

വൈസ്. ചാൻസലർ ഇൻ ചാർജ് പൊഫ. കെ.സി ബൈജു ഉൾപ്പടെ ഉള്ളവരുടെ സാന്നിദ്ധ്യത്തിലാണ് പ്രൊഫ. സർവ്വകലാശാലയിലെ പരിപാടിയിൽ പങ്കെടുത്തത്.

താൽക്കാലിക അധ്യാപന നിയമനം പുതുക്കുന്നതിനായി 20,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ആണ് കർണാടക മൈസൂർ സ്വദേശിയായ എ.കെ മോഹൻ വിജിലൻസ് പിടിയിലായത്.

പ്രൊഫസർക്കെതിരെ സർവ്വകലാശാല ഇൻ്റേണൽ വിജിലൻസ് കമ്മിറ്റിയുടെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സംഭവം വിവാദമായതോടെ സർവ്വകലാ ശാല അധികാരികളുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ഉണ്ടായേക്കുമെന്നാണ് വിവരം.

0Shares