അമിത വേഗത; കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

  • Post category:local news / news
  • Reading time:1 min read
You are currently viewing അമിത വേഗത;  കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കാസർകോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യബസ് കീഴ്മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് ബുധനാഴ്ച വൈകീട്ട് നാലരയോടെ അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു.

കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഫാത്തിമ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓടിക്കൂടിയ യാത്രക്കാരാണ് ബസിനുള്ളിലുള്ളവരെ പുറത്തെടുത്തത്. പ്രദേശത്ത് മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

0Shares