കാസര്‍കോട് ആളുകളെ കുത്തിനിറച്ച് സ്വകാര്യ ബസിന്‍റെ യാത്ര;നടപടി എടുക്കുമെന്ന് പോലീസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ആളുകളെ കുത്തിനിറച്ച് സ്വകാര്യ ബസിന്‍റെ യാത്ര;നടപടി എടുക്കുമെന്ന് പോലീസ്

കാസര്‍കോട് ആളുകളെ കുത്തിനിറച്ച് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സ്വകാര്യ ബസിന്‍റെ യാത്ര. കാഞ്ഞങ്ങാട് പൈക്ക-മുള്ളേരിയ റൂട്ടിൽ ഓടുന്ന ബസിലാണ് ആളുകളെ കുത്തിനിറച്ച് സ്വകാര്യ ബസ് സർവീസ് നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൃക്കല ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് വീഡിയോ ചിത്രീകരിച്ചത്.

പൊതുജനങ്ങളിൽ ഒരാൾ പകർത്തിയ ദൃശ്യം പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. നിലവിൽ പൈക്ക-മുള്ളേരിയ റൂട്ടിൽ ബസ് സർവീസ് കുറവാണ്. രണ്ടോ മൂന്നോ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബസ് കുറവായതിനാൽ ആളുകളെ കുത്തിനിറച്ചാണ് യാത്ര. സംഭവം വിവാദമായതോടെ വിദ്യാനഗർ പോലീസ് വിഷയത്തിൽ ഇടപെട്ടു.

നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് എടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ സാഹചര്യം കൂടി പരിശോധിച്ചായിരിക്കും നടപടിയുണ്ടാകുകയെന്നും പോലീസ് വ്യക്തമാക്കി.

0Shares