പൃഥ്വിരാജ് ജനിച്ചത് മലപ്പുറത്തെ എടപ്പാളിൽ;പഴയ എടപ്പാൾ ഓട്ടം ജനം ടി. വി മറക്കരുതെന്ന് പി. കെ അബ്ദുറബ്ബ്

  • Post category:news
  • Reading time:1 min read
You are currently viewing പൃഥ്വിരാജ് ജനിച്ചത് മലപ്പുറത്തെ എടപ്പാളിൽ;പഴയ എടപ്പാൾ ഓട്ടം ജനം ടി. വി മറക്കരുതെന്ന്  പി. കെ അബ്ദുറബ്ബ്

ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെതിരെയുള്ള സംഘപരിവാർ സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി. കെ അബ്ദുറബ്ബ് . പൃഥിരാജിനെതിരെ വ്യക്തിഹത്യയുമായി സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടി.വിയുടെ വെബ്‌സൈറ്റിൽ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

പൃഥ്വിരാജിനെയും പിതാവും നടനുമായ സുകുമാരനെയും അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയുമാണ് ചാനല്‍ ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവിന്‍റെ ലേഖനം. ജനം ടി.വിയുടെ ഈ സമീപനത്തെയും പി. കെ അബ്ദുറബ്ബ് വിമർശിച്ചു. നടൻ പൃഥിരാജ് ജനിച്ചത് മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണെന്നും പഴയ എടപ്പാൾ ഓട്ടം ‘ജനം’ മറക്കരുതെന്നുമായിരുന്നു പി. കെ അബ്ദുറബ്ബ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറം എടപ്പാൾ ജംഗ്ഷനില്‍ ബൈക്കുകളിൽ റാലി നടത്തിയ ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിക്കുകയും ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രവർത്തകർ ഓടുന്ന ദൃശ്യങ്ങളും എടപ്പാൾ ഓട്ടം എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

0Shares