വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ൽ വില്ലനാകാൻ പൃഥ്വിരാജ്?

  • Post category:entertainment
  • Reading time:1 min read
You are currently viewing വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ൽ വില്ലനാകാൻ പൃഥ്വിരാജ്?

വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. ഇപ്പോഴിതാ ചിത്രത്തിൽ പൃഥ്വിരാജും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. പൃഥ്വിരാജുമായി സിനിമയുടെ അണിയറ പ്രവർത്തകർ ചർച്ചകൾ നടത്തിയതായാണ് സിനിമ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

‘ദളപതി 67’ൽ നടൻ നെഗറ്റീവ് കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് സൂചന. ചിത്രത്തിൽ സഞ്ജയ് ദത്ത് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ലോകേഷ് സഞ്ജയ് ദത്തുമായി സംസാരിക്കുകയും നടൻ കഥാപാത്രമാകാൻ സമ്മതം മൂളുകയും ചെയ്തു എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്. 10 കോടിയാണ് നടൻ്റെ പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്.
മാസ്റ്ററിന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തിൽ നാല്പതുകളിൽ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്.

‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയിൽ അവതരിപ്പിക്കുക. വിജയ് ചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാകുമെത്തുക എന്നും സൂചനകളുണ്ട്.ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസങ്ങളിൽ നടക്കുമെന്ന് ലോകേഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ചിത്രത്തിൻ്റെ പ്രഖ്യാപനം ഒന്ന്-രണ്ട് മാസത്തിനുള്ളിൽ നടക്കും. മറ്റൊരു വിജയ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിന് ശേഷം മാത്രമേ എനിക്ക് സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളു.

0Shares