അന്ന് കൂടെ അഭിനയിച്ച ഒമ്പതാം ക്ലാസുകാരി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍നായിക; ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം ഓര്‍ത്തെടുത്ത് പൃഥ്വിരാജ്

  • Post category:entertainment
  • Reading time:1 min read
You are currently viewing അന്ന് കൂടെ അഭിനയിച്ച ഒമ്പതാം ക്ലാസുകാരി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍നായിക; ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം ഓര്‍ത്തെടുത്ത് പൃഥ്വിരാജ്

തന്‍റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം പറഞ്ഞ് നടന്‍ പൃഥ്വിരാജ്. ഫാസിലിന്‍റെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്കായിരുന്നു തന്‍റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റെന്ന് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്. അന്ന് കൂടെ കോ ആക്റ്ററായി ഉണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി അസിന്‍ തോട്ടുങ്കലായിരുന്നു. അസിന്‍ പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു.

എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു. സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്‍റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

കൈയ്യെത്തും ദൂരത്ത് വന്‍പരാജയമായി മാറിയെങ്കിലും അതിലെ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നുവെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു. ഫാസിലിന്‍റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു സ്‌ക്രീന്‍ ടെസ്റ്റ്. ക്യാമറാമാന്‍ ആനന്ദക്കുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് നന്ദനം സംവിധാനം ചെയ്ത നന്ദനത്തിലേക്ക് തന്നെ നിര്‍ദേശിച്ചത് ഫാസിലായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

0Shares