
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയത് മുണ്ടുടുത്തു കേരളീയ വേഷത്തിൽ.
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കേരളം സാംസ്കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമാണ്. ഓണത്തിന്‍റ അവസരത്തിൽ കേരളത്തിൽ എത്താൻ കഴിഞ്ഞത് സൗഭാഗ്യം. അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ മുൻതുക്കം നല്കുന്നതെന്നും നെടുമ്പാശേരിയിൽ ബി.ജെ.പി പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണന്‍, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി, ബി.ജെ.പി സംസ്ഥാന മുന്‍ പ്രസിഡണ്ട്മാരായ ഒ.രാജഗോപാല്‍, സി.കെ പത്മനാഭന്‍, ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എം.ഗണേശന്‍ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

പ്രധാമന്ത്രി നെടുമ്പാശ്ശേരിയിൽ ബി.ജി.പി പൊതുയോഗത്തിൽ പങ്കെടുത്തു. തുടർന്ന് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചു. ഓണാശംസകൾ വീണ്ടും നേർന്നാണ് പ്രസംഗം അവസാനിപ്പിച്ചത്.
സിയാൽ കൺവെൻഷൻ സെന്‍ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കൊച്ചി മെട്രോ പേട്ട എസ്.എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് വെള്ളിയാഴ്‌ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും. തുടർന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബെംഗളൂരുവിലേക്ക് തിരിക്കും.
