തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബിൽ ഒരുവർഷത്തിലേറെ പിടിച്ചുവച്ച ശേഷം രാഷ്‌ട്രപതിക്കു വിട്ട ഗവർണർക്ക് കനത്ത തിരിച്ചടി. മൂന്നു മാസത്തിനുള്ളിൽ രാഷ്‌ട്രപതി ബില്ലിന് അംഗീകാരം നൽകി. 2022 ആഗസ്‌തിലാണ് നിയമസഭ ബിൽ പാസാക്കിയത്. സെപ്‌തംബർ ആദ്യം ഗവർണർക്ക് അയച്ചു.
സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണർമാരുടെ നടപടിക്കെതിരെ കേരളം, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് സർക്കാരുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ പഞ്ചാബ്, തമിഴ്‌നാട് സർക്കാരുകളുടെ ഹർജി പരിഗണിച്ച ഘട്ടത്തിൽ സുപ്രീംകോടതി കടുത്ത വിമർശം ഉന്നയിച്ചിരുന്നു.
ബില്ലുകൾ തടഞ്ഞു വയ്‌ക്കുന്നത് ആശങ്കാ ജനകമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പാർലമെൻ്റെറി ജനാധിപത്യത്തിൽ യഥാർഥ അധികാരം ജനപ്രതിനിധികൾക്ക് ആണെന്നും രാഷ്‌ട്രപതിയുടെ നോമിനിയായ ഗവർണർ സംസ്ഥാനത്തിൻ്റെ അധികാരമില്ലാത്ത തലവൻ മാത്രമാണെന്നും വ്യക്തമാക്കിയിരുന്നു.
കേരളത്തിൻ്റെ ഹർജി പരിഗണിക്കവേ പഞ്ചാബ് കേസിലെ വിധി വായിച്ചു നോക്കൂ എന്ന് കേരള ഗവർണറോട് നിർദേശിക്കുകയും ചെയ്‌തു. ഈ വിമർശം ഉയർന്ന ഘട്ടത്തിൽ കേരളത്തിൻ്റെ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നതിൻ്റെ തലേന്നാണ് കേരള ഗവർണർ പൊതുജനാരോഗ്യ ബിൽ അംഗീകരിക്കുകയും ഏഴുബില്ലുകൾ രാഷ്‌ട്രപതിക്ക് വിടുകയും ചെയ്‌തത്. 2023 നവംബർ 28നായിരുന്നു ഇത്.

അന്വേഷണ ഏജൻസി തന്നെ വിധി പറയുന്ന ലോകായുക്ത സംവിധാനത്തിൽ മാറ്റം വരുത്തുന്ന ഭേദഗതിയാണ് നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്. ലോകായുക്ത നിയമത്തിലെ പല വകുപ്പുകളും ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും എതിതരാണെന്ന് വ്യക്തമാക്കി മന്ത്രി പി,രാജീവാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. മന്ത്രിമാർക്കെതിരെ ഉള്ള ലോകായുക്ത വിധികൾ പുനപരിശോധിക്കാൻ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരെ ഉള്ളവ പുനപരിശോധിക്കാൻ നിയമസഭയ്‌ക്കും അധികാരം നൽകുന്നതാണ് ബിൽ.
: സംസ്ഥാന നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബിൽ ഒരുവർഷത്തിലേറെ പിടിച്ചുവച്ച ശേഷം രാഷ്‌ട്രപതിക്കു വിട്ട ഗവർണർക്ക് കനത്ത തിരിച്ചടി. മൂന്നു മാസത്തിനുള്ളിൽ രാഷ്‌ട്രപതി ബില്ലിന് അംഗീകാരം നൽകി. 2022 ആഗസ്‌തിലാണ് നിയമസഭ ബിൽ പാസാക്കിയത്. സെപ്‌തംബർ ആദ്യം ഗവർണർക്ക് അയച്ചു.
സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണർമാരുടെ നടപടിക്കെതിരെ കേരളം, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് സർക്കാരുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ പഞ്ചാബ്, തമിഴ്‌നാട് സർക്കാരുകളുടെ ഹർജി പരിഗണിച്ച ഘട്ടത്തിൽ സുപ്രീംകോടതി കടുത്ത വിമർശം ഉന്നയിച്ചിരുന്നു.
ബില്ലുകൾ തടഞ്ഞു വയ്‌ക്കുന്നത് ആശങ്കാ ജനകമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പാർലമെൻ്റെറി ജനാധിപത്യത്തിൽ യഥാർഥ അധികാരം ജനപ്രതിനിധികൾക്ക് ആണെന്നും രാഷ്‌ട്രപതിയുടെ നോമിനിയായ ഗവർണർ സംസ്ഥാനത്തിൻ്റെ അധികാരമില്ലാത്ത തലവൻ മാത്രമാണെന്നും വ്യക്തമാക്കിയിരുന്നു.
കേരളത്തിൻ്റെ ഹർജി പരിഗണിക്കവേ പഞ്ചാബ് കേസിലെ വിധി വായിച്ചു നോക്കൂ എന്ന് കേരള ഗവർണറോട് നിർദേശിക്കുകയും ചെയ്‌തു. ഈ വിമർശം ഉയർന്ന ഘട്ടത്തിൽ കേരളത്തിൻ്റെ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നതിൻ്റെ തലേന്നാണ് കേരള ഗവർണർ പൊതുജനാരോഗ്യ ബിൽ അംഗീകരിക്കുകയും ഏഴുബില്ലുകൾ രാഷ്‌ട്രപതിക്ക് വിടുകയും ചെയ്‌തത്. 2023 നവംബർ 28നായിരുന്നു ഇത്.
അന്വേഷണ ഏജൻസി തന്നെ വിധി പറയുന്ന ലോകായുക്ത സംവിധാനത്തിൽ മാറ്റം വരുത്തുന്ന ഭേദഗതിയാണ് നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്. ലോകായുക്ത നിയമത്തിലെ പല വകുപ്പുകളും ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും എതിതരാണെന്ന് വ്യക്തമാക്കി മന്ത്രി പി,രാജീവാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
മന്ത്രിമാർക്കെതിരെ ഉള്ള ലോകായുക്ത വിധികൾ പുനപരിശോധിക്കാൻ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരെ ഉള്ളവ പുനപരിശോധിക്കാൻ നിയമസഭയ്‌ക്കും അധികാരം നൽകുന്നതാണ് ബിൽ.