
ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തിൽ യാത്ര ചെയ്തത്. മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയതായിരുന്നു, പ്രതിരോധ സേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാഷ്ട്രപതി.
യാത്രയ്ക്ക് ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. റഷ്യയുടെ സുഖോയ് വികസിപ്പിച്ചതും ഇന്ത്യയുടെ എയ്റോസ്പേസ് മേധാവി, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിൻ്റെ (എച്ച്എ.എല്‍) ലൈസന്‍സിന് കീഴില്‍ നിര്‍മ്മിച്ചതുമായ രണ്ട് സീറ്റുള്ള മള്‍ട്ടിറോള്‍ ഫൈറ്റര്‍ ജെറ്റാണ് സുഖോയ്-30 MKI .

ഏപ്രില്‍ 6 നാണ് പ്രസിഡന്റ് ദ്രൗപതി മുര്‍മു അസമിലെത്തിയത്. ഏപ്രില്‍ 7 ന് കാസിരംഗ നാഷണല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയും മൗണ്ട് കാഞ്ചന്‍ജംഗ പര്യവേഷണം-2023 ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. പിന്നീട് രണ്ട് ദിവസത്തെ ‘ ഗജ് ഫെസ്റ്റിവല്‍’ ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി, ഗുവാഹത്തി ഹൈക്കോടതിയുടെ 75 വര്‍ഷം പൂര്‍ത്തിയാകുന്ന ചടങ്ങിലും പങ്കെടുത്തിരുന്നു. 2009ല്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും യുദ്ധവിമാന യാത്ര നടത്തിയിരുന്നു.
