വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ‘ചേര്‍ച്ച’യിലേക്ക് പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ‘ചേര്‍ച്ച’യിലേക്ക്  പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു

കാസർകോട്: വിവാഹ പൂര്‍വ്വ കൗണ്‍സിലിങ്ങ് പദ്ധതി ”ചേര്‍ച്ച” യില്‍ പങ്കെടുക്കാന്‍ പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ നിയമസഹായ അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

6 മാസത്തിനകം വിവാഹം തീരുമാനിച്ച വധൂവരന്മാര്‍ക്ക് 4 ദിവസത്തെ കൗണ്‍സലിങ്ങ് ജില്ലാ നിയമസഹായ അതോറിറ്റി ഹാളില്‍ വച്ച് നടത്തും. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിവാഹ ക്ഷണക്കത്തിൻ്റെ കോപ്പിയോ അല്ലെങ്കില്‍ 6 മാസത്തിനകം വിവാഹം നടക്കുന്നു എന്ന് കാണിക്കുന്ന വാര്‍ഡ് മെമ്പര്‍/ആശാ വര്‍ക്കര്‍/അംഗന്‍വാടി വര്‍ക്കര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോ സഹിതം കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് നേരിട്ടോ ഇ-മെയില്‍ മുഖേനയോ ഫെബ്രുവരി 28 നകം അയക്കണം.

വിലാസം – വനിതാ സംരക്ഷണ ഓഫീസര്‍, വനിത ശിശു വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, വിദ്യാനഗര്‍ പോസ്റ്റ്, കാസര്‍കോട് – 671 123. ഫോണ്‍ – 04994 256266, 04994 255266, 9446270127.

0Shares