
കാസർകോട്: പ്രവാസി സംഘം പള്ളിക്കര വില്ലേജ് സമ്മേളനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പുറമെ നാട്ടിലെ ജനകീയ വിഷയങ്ങളിലും ഇടപെടൽ നടത്തി പള്ളിക്കര വില്ലേജ് സമ്മേളനം. ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ ദീർഘ ദൂര ട്രൈനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കാഞ്ഞങ്ങാട് ചന്ദ്രഗിരി സ്റ്റേറ്റ് ഹൈവെ അറ്റകുറ്റ പണി നടത്തി നന്നാക്കുക, 60 കഴിഞ്ഞ പ്രവാസികളുടെ പ്രവാസി പെൻഷൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ സെക്രട്ടറി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫയാസ് അഹ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള, ഏരിയ സെക്രട്ടറി വാസു മൊട്ടം ചിറ, ടി.പി അശോക് കുമാർ, കെ.സി കൃഷ്ണൻ, പ്രെദീപ് കെ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി ഗംഗാദരൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഫയാസ് അഹ്മദ്, സെക്രട്ടറി ഗംഗാദരൻ, വൈസ് പ്രസിഡന്റ് നാസർ ടി, ജോയിൻ സെക്രട്ടറി അനിൽ, ട്രെഷർ അശോക് എന്നിവരെ തിരഞ്ഞെടുത്തു.

