ഒരു സിനിമാ നടൻ മുമ്പ് പ്രതികരിച്ചല്ലോ; വസ്‌തുത അതായിരുന്നില്ലെന്ന് ബോധ്യമായില്ലേ?, നെല്‍കർഷകൻ പ്രസാദിൻ്റെ ആത്മഹത്യക്ക് കാരണം പി.ആർ.എസ് കുടിശികയല്ല: മന്ത്രി ജി.ആര്‍ അനില്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഒരു സിനിമാ നടൻ മുമ്പ് പ്രതികരിച്ചല്ലോ; വസ്‌തുത അതായിരുന്നില്ലെന്ന് ബോധ്യമായില്ലേ?, നെല്‍കർഷകൻ പ്രസാദിൻ്റെ ആത്മഹത്യക്ക് കാരണം പി.ആർ.എസ് കുടിശികയല്ല: മന്ത്രി ജി.ആര്‍ അനില്‍

ആലപ്പുഴയിലെ നെല്‍ കർഷകൻ പ്രസാദിൻ്റെ ആത്മഹത്യക്ക് കാരണം പി.ആർ.എസ് കുടിശികയല്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. കേരളത്തിലെ നെൽക്കർഷകർക്ക് പി.ആർ.എസ് വായ്‌പാ കുടിശികയില്ല. പി.ആർ.എസ്. വായ്‌പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ് മറ്റ് വായ്‌പാ ലഭിക്കാത്ത സാഹചര്യമില്ല.

പ്രസാദിൻ്റെ ആത്മഹത്യ ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും പറഞ്ഞു.

വായ്‌പാ തിരിച്ചടവിൽ സർക്കാരിന് വീഴ്‌ചയില്ല..കർഷകന് മറ്റു വായ്‌പകൾ ഉണ്ടാകാമെന്നും മന്ത്രി പ്രതികരിച്ചു. കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ട്, പ്രസാദിൻ്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല. രണ്ടു ദിവസം ഓഫീസ് അവധിയാണ് അതിനുശേഷം കാര്യങ്ങൾ മാധ്യമങ്ങളും പരിശോധിക്കണം.

സാധാരണ കർഷകർ ചെല്ലുമ്പോൾ വായ്‌പ നൽകാതിരിക്കാൻ ബാങ്ക് ജീവനക്കാർ സ്വീകരിച്ച ഒഴിവുകഴിവാണോ എന്ന് അറിയില്ല. പ്രസാദ് പാട്ടകൃഷിയിലൂടെ വിളവെടുത്ത നെല്ലിന് സർക്കാർ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.

തന്‍റെ മരണത്തിന് കാരണം സര്‍ക്കാര്‍ ആണെന്ന് കുറപ്പെടുത്തി കൊണ്ടുള്ള മരിച്ച പ്രസാദിന്‍റെ ശബ്ദസന്ദേശം കേട്ടില്ലെന്നും അത് കേട്ടതിന് ശേഷം അതേക്കുറിച്ച് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഒരു സിനിമാ നടൻ തന്നെ പറഞ്ഞത് വസ്‌തുതയല്ലെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടതല്ലേ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

‘കഴിഞ്ഞ തവണ ഒരു സിനിമാ നടൻ ഇതുപോലെ പ്രതികരിച്ചല്ലോ. വസ്‌തുത അതായിരുന്നില്ലേ എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ? വസ്‌തുതയും അയാൾ പ്രതികരിച്ചതും തമ്മിൽ യാതൊരു ബന്ധമില്ലാത്ത സാഹചര്യം നമുക്ക് കാണാൻ കഴിഞ്ഞു.

പി.ആർ.എസ് വായ്‌പ ഒന്നരമാസം മുമ്പ് കൈപ്പറ്റിയ ആളായിരുന്നു അയാൾ. എന്നിട്ടാണ് ‌പണം കിട്ടാത്തതിൻ്റെ കഥകൾ മുഴുവൻ പ്രചരിപ്പിക്കുന്ന രീതിയിലേക്ക് വന്നത്. അതുകൊണ്ട് എന്താണെന്ന് മനസ്സിലാക്കിയിട്ട് പറയാം’- മന്ത്രി പറഞ്ഞു.

0Shares