‘എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി’; ഹൃദയം സിനിമയുടെ റിലീസിനു ശേഷം ആദ്യമായി പ്രതികരിച്ച് പ്രണവ് മോഹൻലാൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി’; ഹൃദയം സിനിമയുടെ റിലീസിനു ശേഷം ആദ്യമായി പ്രതികരിച്ച് പ്രണവ് മോഹൻലാൽ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘ഹൃദയം’ . വിനീതും പ്രണവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ‘ഹൃദയ’ത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍

ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ നിന്നുള്ള തന്റെയും വിനീതിൻ്റെയും ചിത്രത്തിനൊപ്പമാണ് പ്രണവിൻ്റെ പ്രതികരണം. ‘കീഴടക്കിക്കളയുന്ന ഈ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി. അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു’, ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചു.

പ്രണവിനൊപ്പമുള്ള ഇതേ ചിത്രം വിനീത് ശ്രിനിവാസനും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ‘നാടോടിക്കാറ്റി’ലെ ഒരു ശ്രദ്ധേയ രംഗത്തിൻ്റെ ലൊക്കേഷനായിരുന്നു ഈ ബീച്ച്.

https://www.facebook.com/ImPranavMohanlal/posts/467379558092643
0Shares