
കാസർകോട്: ലോക് ഡൗൺ മറപിടിച്ച് ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിൻവാതിലിലൂടെ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമം നടന്നാൽ ശക്തമായ സമരത്തിലൂടെ എതിർക്കൂമെന്ന് ബി.ജെ.പി കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.സുനിൽ പറഞ്ഞു.
യുവമോർച്ച കാസർകോട് മണ്ഡലം കമ്മിറ്റി നടത്തുന്ന യുവജന വഞ്ചനക്കെതിരെ നിരാഹര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പാർട്ടികരെ തിരുകി കയറ്റാനുള്ള ശ്രമം അണിയറയിൽ നടക്കുകയാണ്. നോട്ടിഫിക്കേഷൻ പോലും ചുരുങ്ങിയ ദിവസത്തിൽ പിൻവലിച്ചത് ഉദാഹരണമാണ്. സംസ്ഥാനത്ത് ലക്ഷകണക്കിന് ഉദ്യാഗാർത്ഥികൾ പരീക്ഷയെഴുതി നിയമനത്തിനുവേണ്ടി കാത്തിരിക്കുമ്പോൾ പിൻവാതിൽ നിയമനം നടത്താനും സ്വന്തക്കാരെയും പാർട്ടിക്കരയും തിരുകി കയറ്റാനുമുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്. ഇരുപത്തിനാലോളം തസ്തികകളുടെ കാലാവധി ജൂലായിൽ അവസാനിക്കാനിരിക്കേ യാതൊരു നടപടിയും കൈക്കൊള്ളാൻ സർക്കാർ തയ്യാറായിട്ടില്ല.
ഇത് യുവാക്കളോടുള്ള വഞ്ചനയണ് എന്നും സുനിൽ പറഞ്ഞു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ രക്ഷിത്ത് കെ ദിലായയും ജനറൽ സെക്രട്ടറി അജിത്ത് കുമാരനും സംസ്ഥാന അധ്യക്ഷന് പിന്തുണയുമായി നിരാഹരം ഇരുന്നു. മണ്ഡലം സെക്രട്ടറി ശരത്ത്പുണ്ടൂർ, മണ്ഡലം ട്രഷറർ രാമചന്ദ്രൻ, പ്രമോദ് ബെളിഞ്ച, അഗ്നേഷ്, മധൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അശോക്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
