
കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറയില്‍ പുതുതായി നിര്‍മ്മിച്ച 220/110 കെ. വി സബ് സ്റ്റേഷനില്‍ നിന്നും അമ്പലത്തറ വില്ലേജിലെ സോളാര്‍ പാര്‍ക്ക്, വെള്ളൂട, ബര്‍മ്മത്തട്ട്, കോട്ടപ്പാറ, ഏച്ചിക്കാനം, കല്യാണ്‍ റോഡ്, കല്യാണം, ചെമ്പിലോട് എന്നീ പ്രദേശങ്ങളില്‍ കൂടി കാഞ്ഞങ്ങാട് ചെറുവത്തൂര്‍ 110 കെ. വി ലൈനിലേക്ക് ബന്ധിപ്പിച്ചു കൊണ്ട് പുതുതായി വലിച്ച 3.20 കിമീ 110 കെ. വി മള്‍ട്ടി സര്‍ക്യൂട്ട് ലൈനില്‍ കൂടി മെയ് 25 മുതല്‍ ശാശ്വതമായി വൈദ്യുതി പ്രവഹിക്കും.

അതിനാല്‍ മേപ്പടി ലൈനുമായോ, അനുബന്ധ ഉപകരണങ്ങളുമായോ ബന്ധപ്പെടാന്‍ പാടില്ല. ലൈനിന്‍റെ ചുവട്ടില്‍ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുകയോ, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യരുത്. ഈ മുന്നറിയിപ്പിന് വിപരീതമായി പ്രവര്‍ത്തിച്ചാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വൈദ്യുത ബോര്‍ഡോ അതിലെ ജീവനക്കാരോ ഉത്തരവാദികള്‍ ആയിരിക്കുകയില്ലെന്നും ലൈന്‍ മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സികൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
