
കാസർകോട്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിൻ്റെ നിര്യാണത്തില്‍ ആദരസൂചകമായി സംസ്ഥാനത്ത് ഏപ്രില്‍ 26,27 തീയതികളില്‍ ദുഃഖാചരണം നടത്തുന്നതിനാല്‍ ഈ ദിവസങ്ങളില്‍ കാസർകോട് ജില്ലയില്‍ നടത്താനിരുന്ന മുഴുവന്‍ സര്‍ക്കാര്‍ ആഘോഷ പരിപാടികളും മാറ്റിവെച്ചു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 26, 27 കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് മുന്‍വശത്തെ ഹെറിറ്റേജ് സ്‌ക്വയറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ചലച്ചിത്രോത്സവവും മാറ്റിവെച്ചു.
