
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നുപുർ ശർമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും സാമൂഹിക മാധ്യമങ്ങൾ നിരന്തരം മതസ്പർധാ വളർത്തുന്ന പോസ്റ്റുകൾ ഇടുകയും ചെയ്ത തയ്യൽതൊഴിലാളിയെ രാജസ്ഥാനിൽ കഴുത്തറുത്ത് കൊന്നു. കനയ്യ ലാലാണ് കൊല്ലപ്പെട്ടത്.
തുണിയുടെ അളവെടുക്കാനെന്ന വ്യാജേനയെത്തിയ രണ്ടുപേരാണ് അതിക്രമം നടത്തിയത്. കൊലപാതകദൃശ്യം ഇവർ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. അതേസമയം കൊലപാതകത്തെ തുടർന്ന് വലിയ പ്രതിഷേധമുയരുകയും മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. കൊലപാതകവീഡിയോ ഇന്റർനെറ്റിൽ നിന്ന് നീക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി അശോക് ഗെഹ് ലോത്ത് സംയമനം പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഉദയ്പൂർ നഗരത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞാണ് കൊലപാതകം നടന്നത്. നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. അതേസമയം കൊല്ലപ്പെട്ടയാൾ സാമൂഹിക മാധ്യമങ്ങളിൽ അനേകം മതസ്പർധാ പോസ്റ്റുകൾ ഇട്ടിരുന്നുവെന്നും പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ പോലും തയ്യാറായിരുന്നില്ലെന്നും എൻ.ഡി.ടി.വി റിപോർട്ട് ചെയ്തു.
