മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും ഇനി തപാല്‍; പദ്ധതിയുമായി തപാൽ വകുപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും ഇനി തപാല്‍; പദ്ധതിയുമായി തപാൽ വകുപ്പ്

തപാൽ വകുപ്പ് വഴി അസ്ഥിനിമജ്ജനവും. ഗംഗാജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന പദ്ധതിക്കു പിന്നാലെ മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും പദ്ധതിയൊരുക്കിയിരിക്കുകയാണ് തപാൽ വകുപ്പ്. ഹരിദ്വാർ, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിലാണ് അസ്ഥി ഒഴുക്കാൻ സംവിധാനമൊരുക്കുന്നത്.

കോവിഡ് നിയന്ത്രണം യാത്രകൾ മുടക്കിയ സാഹചര്യത്തിൽ മരണാനന്തരകർമങ്ങൾക്ക് സഹായിക്കുകയാണ് ലക്ഷ്യമെന്നു തപാൽവകുപ്പ്‌ പറയുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി.’ഓം ദിവ്യദർശൻ’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണ് തപാൽ വകുപ്പുവഴി നടപ്പാക്കുന്നത്. തപാൽവകുപ്പിനോടു ‘ഓം ദിവ്യദർശൻ’ സഹായം ആവശ്യപ്പെടുകയായിരുന്നു.

ഒഡിഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതിയുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്നവർക്ക് അവർ ഗംഗാജലം സൗജന്യമായി അയക്കുകയും ചെയ്യും. ബുക്കിങ്ങിനു സൗകര്യമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ നിന്നു സ്‌പീഡ് പോസ്റ്റായാണ് അസ്ഥിയടങ്ങിയ പായ്ക്കറ്റ് അയക്കുക. ഇത് പായ്ക്കുചെയ്യേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന സർക്കുലറുകളും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചുകഴിഞ്ഞു. പായ്ക്കറ്റിനുമുകളിൽ പ്രത്യേകം ‘ഓം ദിവ്യദർശൻ’ എന്നു സൂചിപ്പിക്കാൻ പോസ്റ്റ് ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

0Shares