പോപ്പുലർ ഫ്രണ്ട് നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി; അക്രമികളിൽ കുറച്ചുപേരെ പിടികൂടി; ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല

  • Post category:news
  • Reading time:1 min read
You are currently viewing പോപ്പുലർ ഫ്രണ്ട് നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി; അക്രമികളിൽ കുറച്ചുപേരെ പിടികൂടി; ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഇന്നലെ നടത്തിയ ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പോപ്പുലർ ഫ്രണ്ട് നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലർ ഫ്രണ്ട് നടത്തി.

അക്രമികളിൽ കുറച്ചുപേരെ പിടികൂടിയെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വർഗീയതയെ തടയാൻ കേരളത്തിലെ പൊലീസിന് കഴിഞ്ഞെന്നും കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിലും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്.

നിക്ഷിപ്ത താൽപ്പര്യങ്ങൾകൊണ്ട് വർഗീയ ശക്തികളുമായി സമരസപ്പെടുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയര്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares