കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്നും 10 കിലോ മാങ്ങ മോഷ്ടിച്ച് പോലീസുകാരൻ; സി.സി.ടി.വി ദൃശ്യങ്ങൾ കുടുക്കി

  • Post category:news
  • Reading time:1 min read
You are currently viewing കാഞ്ഞിരപ്പള്ളിയിൽ  പഴക്കടയിൽ നിന്നും 10 കിലോ  മാങ്ങ മോഷ്ടിച്ച് പോലീസുകാരൻ; സി.സി.ടി.വി ദൃശ്യങ്ങൾ കുടുക്കി

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച് പോലീസുകാരൻ. 10 കിലോ മാമ്പഴമാണ് ഇയാൾ കടയിൽ നിന്നും മോഷ്ടിച്ചത്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് ആണ് കവർച്ച നടത്തിയത്. ഇയാൾ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ്.

ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം.

ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിൻ്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. യൂണിഫോമിലെത്തിയാണ് ശിഹാബ് മോഷണം നടത്തിയത്. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവർച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. പിന്നാലെ ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

0Shares