ദളിത് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും, കൂടുതൽ തെളിവെടുപ്പും നടത്തും

You are currently viewing ദളിത് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും, കൂടുതൽ തെളിവെടുപ്പും നടത്തും

കാസർകോട്: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ റിമാണ്ടിലുള്ള അഞ്ച് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്‌ള പൊലീസ് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അക്ഷയ് ദേവഗഡിഗെ (33), കമലാക്ഷ ബെള്‍ച്ചാട (39), സുകുമാര ബെള്‍ച്ചാട (38) എന്നിവരടക്കമുള്ള അഞ്ച് പ്രതികളാണ് റിമാണ്ടില്‍ കഴിയുന്നത്.

വിട്ട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദളിത് പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് വെള്ളിയാഴ്‌ച രാത്രി വീട്ടില്‍ നിന്ന് ഇറക്കികൊണ്ടു പോവുകയും ആണ്‍ സുഹൃത്തും മറ്റു നാല് പേരും ചേര്‍ന്ന് സ്‌കൂള്‍ വരാന്തയില്‍ എത്തിച്ച് കൂട്ട ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്.

രാവിലെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വസ്ഥതയെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.

ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിട്ട്‌ള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെയാണ് അഞ്ചുപേരും പിടിയിലാകുന്നത്. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുക.

0Shares