
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തൃശൂർ – പാലക്കാട് ജില്ലാതിർത്തിയിൽ വാഹന പരിശോധനയ്ക്കായി പോലീസ് സ്ട്രൈക്കിങ് ഫോഴ്സ്. തണത്ര പാലത്തിനടുത്താണ് പാലക്കാട് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ ടി എസ് സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്.

18 അംഗങ്ങളാണ് ഫോഴ്സിനു വേണ്ടി തൃശൂർ – പാലക്കാട് ജില്ലകളിലൂടെ സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്. ഇരുചക്ര വാഹനം മുതൽ ഹെവി വാഹനങ്ങൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി.
ലഹരി വസ്തുക്കൾ കൊണ്ടു പോകൽ, പണം കടത്തൽ തുടങ്ങിയവ പരിശോധിക്കാനായിരുന്നു പോലീസ് സ്ട്രൈക്കിങ്ങ് ഫോഴ്സ് ജില്ലാതിർത്തിയിൽ നിലയുറപ്പിച്ചത്.
