
കാസർകോട്: ജില്ലാ പോലീസ് സ്‌പോർട്‌സ് ആന്റ് ഗെയിംസ്- 2023 സംഘടിപ്പിച്ചു. കാസർകോട് ജില്ലാ പോലീസ് ആസ്ഥാനം പരേഡ് മൈതാനത്താണ് മേള ജില്ലാ പോലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്‌തു. കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട്, സ്പെഷ്യൽ വിംഗ്, ഡിസ്ട്രിക്ട് ഹെഡ് കോർട്ടേഴ്‌സ് എന്നീ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
വനിതാ- പുരുഷ വിഭാഗങ്ങളിൽ ആണ് കായിക മത്സരങ്ങൾ. കാസർകോട് അഡി. പോലീസ് സൂപ്രണ്ട് ശ്യംകുമാർ.വി അധ്യക്ഷനായി.

ഡി.വൈ.എസ്.പിമാരായ സി.കെ സുനിൽ കുമാർ, സതീഷ് കുമാർ ആലക്കാൽ, സാബു പി.കെ, അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റണ്ട് ശ്രീകുമാർ എ.യു എന്നിവർ പ്രസംഗിച്ചു.
കാസർകോട് ഡി.വൈ.എസ്.പി പി.കെ സുധാകരൻ സ്വാഗതവും കെ.പി.ഒ.എ സെക്രട്ടറി രവീന്ദ്രൻ.പി നന്ദിയും പറഞ്ഞു. നിരവധി കായിക ഇനങ്ങളിലായി താരങ്ങൾ മാറ്റുരച്ചു. വൈകുന്നേരം സമാപന സമ്മേളനത്തിന് ശേഷം പോലീസ് കലാകാരൻമാരുടെ ഗാനമേളയും കലാപരിപാടികളും അരങ്ങേറി.
