മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2746000 രൂപയുടെ കുഴൽപ്പണം പിടികൂടി

  • Post category:local news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2746000 രൂപയുടെ കുഴൽപ്പണം പിടികൂടി

കാസര്‍കോട്: ജില്ലാ പോലീസ് മേധാവി പി.ബി. രാജീവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെയും മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്‍റെയും നേതൃത്വത്തില്‍ തലപ്പാടിയില്‍ നടന്ന പരിശോധനയില്‍ 2746000 രൂപയുടെ കുഴല്‍പ്പണം പിടികൂടി.

കെ.എല്‍. 14 എ എ 151 ക്രറ്റാ കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവത്തില്‍ ഷിഹാബുദ്ദീനെ (28) അറസ്റ്റ് ചെയ്തു. പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പോലീസും ഉണ്ടായിരുന്നു.

0Shares