ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; 30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ മലപ്പുറത്തേക്ക് കടത്തവേ പിടികൂടി, മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു, മയക്കു മരുന്നുകൾക്ക് എതിരെ പോലീസ് കർശന നടപടികൾ

You are currently viewing ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; 30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ മലപ്പുറത്തേക്ക് കടത്തവേ പിടികൂടി, മൂന്നുപേരെ പൊലീസ് അറസ്റ്റ്  ചെയ്‌തു, മയക്കു മരുന്നുകൾക്ക് എതിരെ പോലീസ് കർശന നടപടികൾ

നീലേശ്വരം / കാസര്‍കോട്: മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 30 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മൂന്നുപേരെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയത്.

കാസര്‍കോട് നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ബ്രൗണ്‍ഷുഗറുമായി മുഹമ്മദ് അജ്മ ല്‍ എന്‍ (26), കൊണ്ടോട്ടി, അന്‍സില്‍ എന്‍.വി അരീക്കോട് (22), മുഹമ്മദ് ഫൈജാസ് മലപ്പുറം (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. KL 59 Q 7329 ബ്രീസാ കാറാണ് പ്രതികള്‍ ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ഉപയോഗിച്ചത്.

നീലേശ്വരം പള്ളിക്കര ജംഗ്ഷനില്‍ വച്ചാണ് പ്രതികളെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ ശ്രീഹരി കെ.പി, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11.30 ഓടെ അറസ്റ്റ് ചെയ്തത്.

നീലേശ്വരം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ഗീരിശന്‍ എം.വി, പ്രദീപന്‍ കെ.വി, വിനോദ് കെ, പ്രഭേഷ്‌കുമാര്‍, അമല്‍ രാമചന്ദ്രന്‍, മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായ പരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പൊലീസ്. രണ്ട് ദിവസത്തിനുള്ളിലെ രണ്ടാമത്തെ ലഹരി വേട്ടയാണ് നീലേശ്വരം പൊലീസ് നടത്തിയിരിക്കുന്നത്. കാസർകോട് ജില്ലയിൽ മാരക മയക്കുമരുന്നുകൾക്ക് എതിരെ പോലീസ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.

0Shares