കുടുംബശ്രീയുടെ പണം പ്രസിഡണ്ട് തട്ടിയെടുത്തു; വഞ്ചനാ കുറ്റത്തിന് പോലീസ് കേസ്സെടുത്തു, അന്വേഷണം ആരംഭിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing കുടുംബശ്രീയുടെ പണം പ്രസിഡണ്ട് തട്ടിയെടുത്തു; വഞ്ചനാ കുറ്റത്തിന് പോലീസ് കേസ്സെടുത്തു, അന്വേഷണം ആരംഭിച്ചു

ബേക്കൽ / കാസർകോട്: കുടുംബശ്രീയുടെ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ കുടുംബശ്രീ അംഗത്തിനെതിരെ ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ പ്രസിഡണ്ട് ആയിഷത്ത് സൗദ (40) കുടുംബശ്രീ അംഗമായ സൈറബാ നൂവിനെതിരെ നൽകിയ പരാതിയിലാണ് കേസ്.

സൗഹൃദ കുടുംബശ്രീ മുറ്റത്തെ മുല്ല പദ്ധതി പ്രകാരമെടുത്ത 11 ലക്ഷം രൂപയുടെ വായ്‌പ തിരിച്ചടക്കുന്നതിന് സൈറബാനുവിനെ ചുമതലപ്പെടുത്തിയിരുന്നു. മൊത്തം 12,11,760 രൂപയാണ് ബാങ്കിൽ തിരിച്ചടയ്ക്കാൻ സൈറാബാനുവിനെ ഏൽപ്പിച്ചത്. ഇതിൽ നിന്നും 8,54,920 രൂപ മാത്രം ബാങ്കിലടച്ച് ബാക്കി തുക ഇവർ തട്ടിയെടുത്തു എന്നാണ് പരാതി. തട്ടിപ്പിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares