പ്രതിശ്രുത വരനൊപ്പം ഫോട്ടോയെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാനില്ല; പോലീസ് കേസെടുത്തു

  • Post category:local news
  • Reading time:1 min read
You are currently viewing പ്രതിശ്രുത വരനൊപ്പം ഫോട്ടോയെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാനില്ല; പോലീസ് കേസെടുത്തു

കാസര്‍കോട് ജില്ലയിലെ എരിഞ്ഞിക്കടവ് ആലപ്പടമ്പിലെ രാമന്‍ പണിക്കരുടെ മകള്‍ രസ്‌നയെ (29) ജൂലൈ ഏഴിന് രാവിലെ ഒമ്പത് മുതല്‍ കാണാനില്ലെന്ന പരാതിയില്‍ ചീമേനി പോലീസ് കേസെടുത്തു. പ്രതിശ്രുത വരനൊപ്പം ഫോട്ടോയെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതിന് ശേഷം മടങ്ങിയെത്തിയിട്ടില്ലെന്നും അര്‍ജുന്‍ എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നുമാണ് പരാതി.

യുവതിയെ കണ്ടുകിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ ചീമേനി പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം. ഫോണ്‍: 04672250220 ,9497947273.

0Shares