
കാസര്‍കോട്: കേരളാ പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി കാസര്‍കോട് സി.ഐ. പി.അജിത്കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. സൈബര്‍ പൊലീസ് എസ്.ഐ. പി.രവീന്ദ്രന്‍ സെക്രട്ടറിയായും വി.എ.സി.ബി- എ.എസ്.ഐ. വി.ഡി സുഭാഷ് ചന്ദ്രന്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ചന്തേര എസ്.ഐ എം.വി ശ്രീദാസന്‍ വൈസ് പ്രസിഡണ്ടായും ഡി.സി.ആര്‍.ബി- എസ്.ഐ കെ.പി.വി രാജീവന്‍ ജോ. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഉണ്ണികൃഷ്ണന്‍.വി, ലീല.കെ., സദാശിവന്‍.എം., മഹേഷ് പി.പി, സുരേഷ് മുരിക്കോളി, രതീശന്‍ കെ.കെ എന്നിവരെതിരഞ്ഞെടുത്തു. ഹൊസ്ദുര്‍ഗ് എസ്.ഐ. മധുസൂദനന്‍ വരണാധികാരിയും എസ്.എം.എസ്- ഡി.വൈ.എസ്.പി സതീഷ് ആലക്കാല്‍ നിരീക്ഷകനുമായിരുന്നു.
