പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം

പോലീസ് ഉദ്യോഗസ്ഥന്‍റെ അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര തിരുപുറം മാവിള കടവ് സ്വദേശി ഷിബു(50)വിന്‍റെ മൃതദേഹമാണ് സ്വന്തം വീട്ടില്‍ നിന്നും കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ കോൺസ്റ്റബിൾ ആണ് ഷിബു.

ആറുദിവസം മുമ്പാണ് ഷിബു ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല. ഇന്നലെ മുതല്‍ പരിസരത്ത് അഴുകിയ ഗന്ധം പരന്നതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ ഷിബുവിനെ കണ്ടത്. കഴിഞ്ഞ 10 വര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഷിബു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള വ്യക്തിയാണ് ഷിബു.

0Shares