പരിചയം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി വാട്ട്‌സാപ്പ് കൂട്ടായ്മ വഴി; യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing പരിചയം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി വാട്ട്‌സാപ്പ് കൂട്ടായ്മ വഴി; യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

വാട്ട്‌സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് കുറ്റപ്പുറത്ത് തറയില്‍ രമ്യ(28), കാപ്പില്‍ മേക്ക് വന്ദനം വീട്ടില്‍ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്.

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇരുവരും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പിന്നാലെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ വീട്ടമ്മ യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു.പത്ത് ദിവസം മുന്‍പായിരുന്നു ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കി.

യുവതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ അഞ്ച് വയസ്സുള്ള കുട്ടിയെ മനഃപൂര്‍വ്വം ഉപേക്ഷിച്ച്‌ പോയതാണെന്നു ബോധ്യപ്പെടുകയും തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാവ് അവിവാഹിതനാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

0Shares