
കാസർകോട്: ലഹരിമരുന്നായ 13.09 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് യുവാവ് അറസ്റ്റിൽ. ചേർക്കള റഹ്മത്ത് നഗർ സ്വദേശിയായ മുഹമ്മദ് ഷെരിഫ് എന്നയാളെ വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജ് വി. വി, എസ് .ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ബെഡ് റൂമിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ എസ്.ഐ വിനോദ് പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി, ഹോംഗാർഡ് കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.
