പോലീസ് വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ത്ഥം; മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല: മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ത്ഥം; മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല: മുഖ്യമന്ത്രി

വയനാട് ജില്ലയിലെ ബപ്പന മലയില്‍ ഉണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . ഏതെങ്കിലും തരത്തില്‍ മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ശേഷമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വയനാട്ടില്‍ മാവോയിസ്റ്റ് സംഘത്തിന്‍റെ ഭാഗത്ത് നിന്നാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായതെന്നും ആത്മരക്ഷാര്‍ത്ഥം ആണ് പോലീസ് വെടി ഉതിര്‍ത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares