മതപണ്ഡിതൻമാർ ഉൾപ്പെടെ ആറ് പേർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്;സമസ്ത വിദ്യാർത്ഥി കലാമേള നടത്തിപ്പുകാർക്കെതിരെ പോലീസ് കേസെടുത്തത് സ്വമേധയാ; പ്രതിഷേധം ശക്തം

  • Post category:local news
  • Reading time:1 min read
You are currently viewing മതപണ്ഡിതൻമാർ ഉൾപ്പെടെ ആറ് പേർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്;സമസ്ത വിദ്യാർത്ഥി കലാമേള നടത്തിപ്പുകാർക്കെതിരെ പോലീസ് കേസെടുത്തത് സ്വമേധയാ; പ്രതിഷേധം ശക്തം

മൊഗ്രാൽ പുത്തൂർ/ കാസർകോട്: ജനുവരിയിൽ നടന്ന സമസ്ത ജില്ലാതല മദ്റസ കലാമത്സരത്തിൻ്റെ സംഘാടകർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്. സംഘാടക സമിതി ചെയർമാൻ അഡ്വ. പി.എ ഫൈസൽ, കൺവീനർ സയ്യിദ് ഹുസ്സയിൻ തങ്ങൾ, എസ് ഹാഷിം, പി.എസ്, ഫൈസൽ അഹമ്മദ്, അഷറഫ്, എൻ.ഹമീദ്, മൊയ്തീൻ കുഞ്ഞി തുടങ്ങിയവർക്കെതിരെയാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്തത്.

2022 ജനുവരി 21, 22, 23 തിയ്യതികളിൽ മൊഗറിൽ തുറന്ന സ്ഥലത്ത് സർക്കാർ നിർദ്ദേശിച്ച മുഴുവൻ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഐ.പി.സി
143,145, 269 r/w 149, കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം 2020 4(2) (E), 4(2)(F), 4(2)(I), 3(B), കേരള പോലീസ് ആക്ട് 1960 118(E), 143,145, 269RW, 149 എന്നീ വകുപ്പുകൾ പ്രകാരത്തിൽ ക്രൈംനമ്പർ 144/22 ലാണ് കാസർകോട് പോലിസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിവിധ പാർട്ടികളുടെയും സംഘടനകളുടെയും സമ്മേളനങ്ങളും പൊതുപരിപാടികളും വ്യാപകമായി നടത്തിയിട്ടും എവിടെയും പോലിസ് കോവിഡ് മാനദണ്ഡ ലംഘനത്തിന് കേസെടുത്തിരുന്നില്ല. സമസ്ത മദ്റസ വിദ്യാർത്ഥി കലാമത്സരമായ ‘മുസാബഖ’ സംഘാടകരായ മതപണ്ഡിതൻമാർ ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തത് അന്യായമാണെന്ന് അഡ്വ. പി.എ ഫൈസൽ കുറ്റപ്പെടുത്തി. സംഭവത്തിൽ സംഘാടകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

0Shares