പി.എം.എ സലാം വീണ്ടും ജന.സെക്രട്ടറി; മുസ്‌ലിം ലീഗിൽ സംസ്ഥാന നേതൃത്വം തുടരും; തീരുമാനം കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൽ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing പി.എം.എ സലാം വീണ്ടും ജന.സെക്രട്ടറി; മുസ്‌ലിം ലീഗിൽ സംസ്ഥാന നേതൃത്വം തുടരും; തീരുമാനം കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൽ

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പി.എം.എ സലാമും ട്രഷററായി സി .ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. ഇന്ന് കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഉന്നതാധികാര സമിതി യോഗം തുടങ്ങിയ ഉടൻ തന്നെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി. എം. എ സലാമിൻ്റെ പേര് നിർദേശിച്ചു. എന്നാല്‍ ചില മുതിർന്ന നേതാക്കൾ ഈ പ്രഖ്യാപനത്തെ അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്തതായാണ് സൂചന. എന്നാല്‍ ഈ നിലപാടിന് പൊതുസ്വീകാര്യത ലഭിച്ചില്ല.

ദേശീയ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയും പി. എം. എ സലാമിന് തുണയായി. നിലവില്‍ മുസ്‌ലിംലീഗിൻ്റെ ആക്ടിങ് ജനറല്‍ സെക്രട്ടറിയാണ് പി. എം. എ സലാം. നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ‌. പി. എ മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്.

മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ:

പ്രസിഡണ്ട് : സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ. വൈസ് പ്രസിഡണ്ടുമാർ : വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എകരീം, സി.എച്ച്‌റഷീദ്, ടി.എം. സലീം, സി.പി ബാവഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പിസൈതലവി

ജനറൽസെക്രട്ടറി : അഡ്വ.പി.എം.എസലാം. സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ധീൻ, കെ.എംഷാജി, സി.പിചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എംസാദിഖലി, പാറക്കൽ അബ്ദുള്ള, യു.സി രാമൻ, അഡ്വ.മുഹമ്മദ് ഷാ, ഷാഫിചാലിയം.

ട്രഷറർ : സി.ടി അഹമ്മദലി.

സെക്രട്ടറിയേറ്റ്

  1. സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങൾ
  2. പി.കെകുഞ്ഞാലിക്കുട്ടി
  3. ഇ.ടി മുഹമ്മദ് ബഷീർ
  4. പി.വി അബ്ദുൽവഹാബ്
  5. അബ്ദുസമദ്‌സമദാനി
  6. കെ.പി.എമജീദ്
  7. വി.കെ ഇബ്രാഹിംകുഞ്ഞ്
  8. എം.കെമുനീർ
  9. മുനവ്വറലി ശിഹാബ് തങ്ങൾ
  10. പി.കെ.കെ ബാവ
  11. കുട്ടി അഹമ്മദ്കുട്ടി
  12. പി.കെഅബ്ദുറബ്ബ്
  13. ടി.എ അഹമ്മദ് കബീർ
  14. കെ.ഇ അബ്ദുറഹിമാൻ
  15. എൻ.എ നെല്ലിക്കുന്ന്
  16. പി.കെ ബഷീർ
  17. മഞ്ഞലാംകുഴിഅലി
  18. പി. ഉബൈദുള്ള
  19. അഡ്വ.എം.ഉമ്മർ
  20. സി.ശ്യാംസുന്ദർ
  21. പി.എം.എസലാം
  22. ആബിദ് ഹുസൈൻ തങ്ങൾ
  23. എം.സി മായിൻ ഹാജി
  24. അബ്ദുറഹിമാൻ കല്ലായി
  25. അബ്ദുറഹിമാൻ രണ്ടത്താണി
  26. എൻ.ഷംസുദ്ധീൻ
  27. കെ.എം.ഷാജി
  28. സി.എച്ച്‌റഷീദ്
  29. ടി.എംസലീം
  30. സി.പി ചെറിയ മുഹമ്മദ്
  31. എം.സി വടകര

സ്ഥിരം ക്ഷണിതാക്കൾ:

  1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം
  2. അഡ്വ.റഹ്‌മത്തുളള
  3. സുഹറ മമ്പാട്
  4. അഡ്വ.കുൽസു
  5. അഡ്വ നൂർബീന റഷീദ്
0Shares