കോവിഡ് -19; പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത സുമലതയെ അഭിനന്ദിച്ച് ഖുശ്ബു

  • Post category:entertainment / news
  • Reading time:1 min read
You are currently viewing കോവിഡ് -19; പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത സുമലതയെ അഭിനന്ദിച്ച് ഖുശ്ബു

പാർലമെന്റ് അംഗമായ നടി സുമലതയെ അഭിനന്ദിച്ച് ഖുശ്ബുവിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് തന്‍റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്തതിനാണ് സുമലതയെ ഖുശ്ബു അഭിനന്ദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്, എന്ന സന്ദേശത്തോടെയാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസണ്‍ അഷ്വറന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ട് (പിഎം-കെയര്‍) പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിസന്ധിയേയും ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാന്‍ വേണ്ടിയാണ് ഈ ഫണ്ട്. ഖുശ്ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് വന്നിട്ടുണ്ട്.

സംശയമുള്ളവര്‍ക്കും വിമര്‍ശകര്‍ക്കും നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നവര്‍ക്കുമായി, കത്തില്‍ വ്യക്തമായി എം.പി ഫണ്ടില്‍ നിന്നുള്ള പണമാണെന്ന് പറയുന്നുണ്ട്. ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പുറത്തല്ല. എല്ലാവരും വീടുകളില്‍ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയില്‍ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക, സുമലത വ്യക്തമാക്കുന്നു.

0Shares