
രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. മാർച്ച് 19 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 491ആയി. ഇതുവരെ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ഹിമാചലിലെ കാൻഗ്രയിൽ തിങ്കളാഴ്ച 68 കാരനാണ് മരിച്ചത്. കൊൽക്കത്തയിലും തിങ്കളാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. 55 വയസുള്ള ഒരാളാണ് മരിച്ചത്. ഇയാൾക്ക് ഹൃദ്രോഗവുമുണ്ടായിരുന്നു. കൊൽക്കത്തയിലും ഹിമാചൽ പ്രദേശിലും ആദ്യമായാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
