
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അരയില്‍ പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നിലാങ്കര കളത്തിങ്കാലിലെ രാജൻ്റെ മകന്‍ മകന്‍ ഋതിൻ രാജ് എന്ന് പേരുള്ള ലാലു (17) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഇന്ന് ഉച്ചയോടെ പുഴയില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍ പെടുകയായിരുന്നു.

അപകടത്തില്‍ ചുഴിയില്‍ നിന്നും നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താണു പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ ബഹളം കേട്ടാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നാട്ടുകാരില്‍ ഒരാളായ രാജീവനാണ് ഋതിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരം അറിഞ്ഞ് കാഞ്ഞങ്ങാടു നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
നിലവില്‍ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഋതിൻ രാജ് ഹൊസ്ദുര്‍ഗ്ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ പിതാവ് രാജന്‍ ഗള്‍ഫിലാണ്. മാതാവ്: ബിന്ദു സഹോദരി: റിയ രാജ്.
