മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ട്; വെളിപ്പെടുത്തി അർജുൻ സർജ

  • Post category:entertainment
  • Reading time:1 min read
You are currently viewing മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ട്; വെളിപ്പെടുത്തി അർജുൻ സർജ

മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയിടുന്നു എന്ന് അർജുൻ സർജ. ഏറെ നാളായിട്ട് മോഹൻലാലുമായി ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും ഉടനെ ഇല്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന ചിത്രത്തിൻ്റെ ടീസർ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം. മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിൻ്റെ സിഹ’ത്തിൽ അർജുൻ സർജ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർജുൻ അവതരിപ്പിച്ചത്. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ നിർമ്മിച്ച മരക്കാർ, പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്

0Shares