പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ ശശി; വിമത യോഗത്തിൽ പങ്കടുത്തു; പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കി മറുപടി; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രശ്നങ്ങൾ; കൂടുതൽ അറിയാം..

  • Post category:news / politics
  • Reading time:1 min read
You are currently viewing പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ ശശി; വിമത യോഗത്തിൽ പങ്കടുത്തു; പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കി മറുപടി; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രശ്നങ്ങൾ; കൂടുതൽ അറിയാം..

തിരുവനന്തപുരം / പാലക്കാട്: സി.പി.എം വിമത കൺവെൻഷനിൽ പങ്കെടുത്ത് പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പി.കെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി. പരിപാടിയിൽ ശശി ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പാലക്കാട് ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി.കെ ശശി വിമത യോഗത്തിൽ തുറന്നടിച്ചു. കോടിയേരി സഖാക്കളെ ചേർത്തു നിർത്തിയിരുന്നു എന്നാൽ, ഇപ്പോൾ പാർട്ടിയിൽ ആ കരുതൽ ഇല്ലെന്നും ശശി പറഞ്ഞു.

സി.പി.എമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നും പി.കെ ശശി പറഞ്ഞു. വിമതരുടെ കൺവെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നത്. ഞങ്ങൾ ആഗ്രഹിച്ചതല്ല ഇതെന്നും നിർബന്ധിതമായതാണെന്നും പി.കെ ശശി വേദിയിൽ പറ‍ഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തതിന് വേട്ടയാടി. സർക്കാറിൻ്റെ, ഭരണത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തി. കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്നു. ശരിയായി പാർട്ടിക്ക് വേണ്ടി പണി എടുത്തവർ, തരം താഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എല്ലാം കൊണ്ടും പാർട്ടി നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച് എത്തിയവരാണ് ഈ കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് ശശി നടത്തിയത്.

0Shares