ഡോളർ കടത്ത് കേസ്; സ്പീക്കർ രാജിവെക്കണമെന്ന് കെ. സുരേന്ദ്രൻ; രാജിവയ്ക്കണമെന്നില്ലെന്ന് പി.ജെ.കുര്യന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഡോളർ കടത്ത് കേസ്; സ്പീക്കർ രാജിവെക്കണമെന്ന് കെ. സുരേന്ദ്രൻ; രാജിവയ്ക്കണമെന്നില്ലെന്ന് പി.ജെ.കുര്യന്‍

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുറത്തു വരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കേരളം ലോകത്തിനു മുന്നിൽ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ധാർമികതയുണ്ടെങ്കിൽ സ്പീക്കർ രാജിവെച്ച് പദവിയിൽനിന്ന് ഒഴിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്‍റെ പേരില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍.

കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്ന് പറയാന്‍ പറ്റില്ല. അതിന്‍റെ പേരില്‍ സ്പീക്കര്‍ പദവി രാജിവെക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കുര്യന്‍ വ്യക്തമാക്കി.

0Shares