എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴില്ല; ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്: ഉമ്മൻ ചാണ്ടി

  • Post category:news
  • Reading time:1 min read
You are currently viewing എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴില്ല;  ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്: ഉമ്മൻ ചാണ്ടി

ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും തനിക്കുവേണ്ടി ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി. ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴില്ല. ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. പൊലീസ് രാജ് സൃഷ്ടിക്കുന്നത് കേരളത്തിൻ്റെ അന്തരീക്ഷത്തിൽ നന്നല്ലെന്നും അദ്ദേഹം വിമർശിച്ചു.

‘ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രകൾ തടസപ്പെടാതെ നോക്കേണ്ടതും ആവശ്യമാണ്. പക്ഷേ കരിങ്കൊടി കാണാനാകില്ല, കറുത്ത മാസ്‌ക് കാണാനാകില്ല കറുത്ത വസ്ത്രം ഉപയോഗിക്കരുത് എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല’. ഉമ്മൻ ചാണ്ടി പറഞ്ഞു.

0Shares