ജോസ് കെ. മാണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയന്‍; ആരോപണവുമായി എം.കെ മുനീർ

  • Post category:news
  • Reading time:1 min read
You are currently viewing ജോസ് കെ. മാണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയന്‍; ആരോപണവുമായി  എം.കെ മുനീർ

ജോസ് കെ. മാണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എം.എൽ.എ. ലവ് ജിഹാദ് പരാമർശം മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ്. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സി.പി.എമ്മിന്‍റെ നിറം കാവിയാണെന്നും മുനീർ പറഞ്ഞു.

ആർ.എസ്.എസ് – സി.പി.എം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.ലവ്​ ജിഹാദ്​ സാമൂഹിക പ്രശ്​നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്​ -എമ്മിന്‍റെ നേതാവും പാലായിലെ എൽ.ഡി.എഫ്​ സ്​ഥാനാർത്ഥിയുമായ ജോസ്​ കെ. മാണി ദ പ്രിൻറ് ഓൺലൈൻ പോർട്ടലിന്​ നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

തങ്ങളുടെ പാർട്ടി അവ അഡ്രസ്​ ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അത്​ മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ്​ കെ. മാണി പറഞ്ഞു. പിന്നീട്​ കേരളത്തിലെ​ ചാനൽ അഭിമുഖത്തിൽ ഇക്കാര്യം അടിവരയിട്ട്​ സംസാരിച്ചു​.ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്​ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ ഉൾപെടെ ജോസിന്‍റെ വിവാദ പ്രസ്​താവനയെ തള്ളിപ്പറഞ്ഞ്​ രംഗത്തെത്തിയതോടെ ഇത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്നും ലവ്​ ജിഹാദ്​ വിഷയത്തിൽ തനിക്ക്​ ഇടതുമുന്നണിയുടെ നിലപാടാണെന്നും ജോസ്​ മലക്കംമറിയുകയായിരുന്നു.

0Shares