സത്യപ്രതിജ്ഞാ ചടങ്ങിൽ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ കെകെ ശൈലജ ;കണ്ട ഭാവം നടിക്കാതെ പിണറായി വിജയൻ

  • Post category:news
  • Reading time:1 min read
You are currently viewing സത്യപ്രതിജ്ഞാ ചടങ്ങിൽ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ കെകെ ശൈലജ ;കണ്ട ഭാവം നടിക്കാതെ പിണറായി വിജയൻ

മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അഭിവാദ്യം ചെയ്യാതെമുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞയ്ക്ക് എത്തിയ പിണറായി വിജയൻ വേദിയിയിലേക്ക് നടക്കുന്നതിനിടെ ശൈലജയെ കണ്ട ഭാവം നടിക്കാതെ നടന്നു നീങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകം വൈറലായി.

മുഖ്യമന്ത്രി നടന്നു വരുമ്പോൾ കെ.കെ ശൈലജ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ നിൽക്കുന്നത് വീഡിയോയിൽ വ്യക്തമായികാണാം. വരിയിൽ ആദ്യം ഇരുന്നത് മുൻ മന്ത്രി കെ.ടി ജലീലാണ് രണ്ടാമത് കെ.കെ ശൈലജയും. ജലീലിനെ അഭിവാദ്യം ചെയ്ത ശേഷം ശൈലജയെ ഗൗനിക്കാതെ മുന്നോട്ട് നീങ്ങി.

പിന്നീട്എതിർവശത്ത് നിന്ന വെള്ളാപ്പള്ളി നടേശന്‍റെ അടുത്ത് ചെന്ന് സംസാരിക്കുന്നതും കാണാം. കെ.കെ ശൈലജയെ പുതിയ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ വിവാദം കെട്ടടങ്ങും മുന്നെയാണ് പുതിയ വിവാദം ഉയരുന്നത്.

0Shares