
കേരളത്തിൽ ഇന്ന് 32 പേർക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചതായി. ഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവര്‍ യഥാക്രമം കാസർകോട് 17, കണ്ണൂർ 11 , വയനാട് ഇടുക്കി ജില്ലകളിൽ 2 എന്നിങ്ങനെയാണ്. ഇതോടുകൂടി സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 213 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റുള്ള15 പേർക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം പുതിയതായി 126 പേരെ ആശുപത്രിയിലാക്കി. 6991 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
കേരളം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നേറിയത് താറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാനായി. ഇതിന് പിന്നിൽ ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചതായാണ് പ്രാഥമികമായി കാണാൻ സാധിക്കുന്നത് പോലീസിനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. എവിടെയും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അതേപോലെ രാജ്യമാകെയുള്ള ലോക്ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പിഎസ്‍സി അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
