
കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. വെള്ള ഷർട്ട് ധരിച്ച് കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ചിത്രമായിരുന്നു സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിന് താഴെയായി മോശമായ കമന്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം താങ്കളുടെ ദുരിതാശ്വാസനിധിയിലേയ്ക്ക്. പാവം ചൂട് എടുത്തു കാണും അതാകും താഴെ ഇടാഞ്ഞത് എന്നിങ്ങനെയുള്ള മോശമായ കമന്റുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

സൈബർ ആക്രമണം നേരിടേണ്ടി വന്നാലും താരത്തിന്‍റെ പല സ്റ്റൈലുകളും മോളിവുഡ് ഫാഷൻ കോളങ്ങളിലും സിനിമ പേജുകളിലും ചർച്ചയാകാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് അതീവ ഗ്ലാമറസ് ലുക്കിൽ വസീഗര എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന് ചുവട് വെച്ച് സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. സാനിയയും സുഹൃത്ത് റിനോഷും ചേർന്നാണ് ഡാൻസ് അവതരിപ്പിച്ചത്. ഗ്ലാമറസ് വേഷത്തിലായിരുന്നു സാനിയ വീഡിയോയിൽ എത്തിയത്. നടിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഡാൻസ് വീഡിയോ റിലീസ് ചെയ്തത്.
മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ഡാൻസ് വീഡിയോയ്ക്ക് ലഭിച്ചത്. സാനിയയും റിനോഷും ചേർന്നാണ് ഡാൻസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു.
