പെരിയ ഇരട്ട കൊലപാതക കേസ് പ്രതി കെ. മണികണ്ഠന് വിജയം; കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; മാനന്തവാടി നഗരസഭ യു.ഡി.എഫ് തിരിച്ചു പിടിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ട കൊലപാതക കേസ് പ്രതി കെ. മണികണ്ഠന് വിജയം; കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; മാനന്തവാടി നഗരസഭ യു.ഡി.എഫ് തിരിച്ചു പിടിച്ചു

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ഇപ്പോള്‍: കാസര്‍കോട് പെരിയ ഇരട്ട കൊലപാതക കേസ് പ്രതിയും സി.പി.എം ഉദുമ മുൻ ഏരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠൻ 3135 വോട്ടിന് ഉദുമ ബ്ലോക്കിലെ പാക്കം ഡിവിഷനിൽ നിന്ന് ജയിച്ചു .

കോഴിക്കോട് കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. 35 ആം വാർഡിൽ വിജയിച്ച ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി വൈശാഖിന് ഗുരുതര പരിക്ക്.

പാലക്കാട് പട്ടാമ്പിയില്‍ വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷമെന്ന് സി.പി.എം. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് കോണ്‍ഗ്രസ് വിമതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാനന്തവാടി നഗരസഭ യു.ഡി.എഫ് തിരിച്ചു പിടിച്ചു. യു.ഡി.എഫിന് 19 സീറ്റും എല്‍.ഡി.എഫ് 16 സീറ്റും നേടി.

0Shares