പ്രമേഹമുള്ളവര്‍ക്ക് റാഗി കഴിക്കാമോ; വെളുത്ത അരിക്കും ഗോതമ്പിനും പകരം, റാഗിയെ കുറിച്ച്‌ അറിയാം

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing പ്രമേഹമുള്ളവര്‍ക്ക് റാഗി കഴിക്കാമോ; വെളുത്ത അരിക്കും ഗോതമ്പിനും പകരം, റാഗിയെ കുറിച്ച്‌ അറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തവിടുള്ള അരി, ഓട്‌സ്, പച്ച ഇലക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താൻ വിദഗ്‌ധർ ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണത്തിന്, റാഗി, നാരുകളാല്‍ സമ്പുഷ്‌ടം ആയതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഒരു മികച്ച ഭക്ഷണമാണ്.

റാഗി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉത്തമമാണ്. റാഗിയില്‍ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോ ഹൈഡ്രേറ്റ്സ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാഗിപ്പൊടിയില്‍ ഏറ്റവും കൂടുതല്‍ കാത്സ്യം കാണപ്പെടുന്നു. റാഗിയുടെ ഉപയോഗം എല്ലുകളെ ബലപ്പെടുത്തുന്നു. അതിനോടൊപ്പം പല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു.

റാഗി ആന്റി ഓക്‌സിഡണ്ടുകളാല്‍ സമ്പുഷുടമാണ്. സ്ട്രെസ് കുറയ്‌ക്കുന്നതിനും ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്‌മ എന്നിവ അകറ്റുന്നതിനും നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളാനും സഹായിക്കുന്നു.

നാരുകളാല്‍ സമ്പുഷുടമായ റാഗി വളരെ ആരോഗ്യകരവും പോഷക പ്രദവുമാണ്. വെളുത്ത അരിക്കും ഗോതമ്പിനും നല്ലൊരു പകരമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ ഇത് കഴിക്കാൻ പലപ്പോഴും നിര്‍ദ്ദേശിക്കാറുണ്ട്.

ഡയറ്ററി ഫൈബറിൻ്റെ സാന്നിധ്യം നിങ്ങളെ കൂടുതല്‍ നേരം പൂര്‍ണ്ണമായി നിലനിര്‍ത്താൻ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് റാഗി ഇഡലിയായി കഴിക്കാവുന്നതാണ്.

0Shares