
കാസര്‍കോട് : ജില്ലയില്‍ 2162 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1887 പേരും ആശുപത്രികളില്‍ 275 പേരുമാണ് നിരീക്ഷണത്തിലുള്ളത്.287 സാമ്പിളുകളുടെ പരിശോധന ഫലംലഭിക്കാനുണ്ട്. പുതിയതായി 20 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 600 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
